കത്തുന്ന ഇറാനിൽ നിന്ന് കഴുക്കോൽ ഊരുന്ന പുതിൻ, വിഷണ്ണരായി യൂറോപ്പ്

പുതിനും ട്രംപും
പുതിനും ട്രംപും

ഇറാനുമായുള്ള യുദ്ധത്തിലെ അമേരിക്കയുടെ സുപ്രധാനവും തന്ത്രപരവുമായ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് അടുത്തെത്തിയെന്നും അവ അതിവേഗം പൂർത്തിയാക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഏപ്രിൽ ഒന്നിന് വൈറ്റ്ഹൗസിൽ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ഇറാന്റെ മേൽ അതിശക്തമായ ആക്രമണം അഴിച്ചുവിടുമെന്നും രാജ്യത്തെ ശിലായുഗത്തിലേക്ക് തിരിച്ചയക്കുമെന്നും മുന്നറിയിപ്പ് നൽകി. അമേരിക്കയ്ക്ക് മധ്യപൂർവേഷ്യയിൽ നിന്നുള്ള എണ്ണയുടെ ആവശ്യമില്ലെന്നും ഹോർമുസ് കടലിടുക്കിലൂടെ വരുന്ന എണ്ണയെ ആശ്രയിക്കുന്ന സഖ്യകക്ഷികളോട് അവർക്കാവശ്യമുള്ള എണ്ണ അവർ തന്നെ പിടിച്ചെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പതിവുള്ള ട്രംപൻ അതിശയോക്തികൾക്കും നുണകൾക്കും പഞ്ഞമുണ്ടായില്ല പ്രസംഗത്തിൽ. ഇറാനിലെ ഭരണകൂടത്തെ മാറ്റുന്നത് അമേരിക്കയുടെ ലക്ഷ്യമല്ലായിരുന്നുവെന്നും പ്രധാന ഇറാൻ നേതാക്കളെ വധിച്ചതോടെ അത് ഫലത്തിൽ സംഭവിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. 'തീവ്രവാദം കുറഞ്ഞതും കൂടുതൽ യുക്തിബോധമുള്ളതുമായ പുതിയ സംഘവുമായി ചർച്ച നടക്കുന്നതായും 'പുതിയ ഭരണകൂട'ത്തിന്റെ പ്രസിഡന്റ് വെടിനിറുത്തൽ ആവശ്യപ്പെട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പക്ഷേ, അവകാശവാദം ഉടനടി തള്ളിയ ഇറാൻ നേരിട്ട് ചർച്ച നടത്തിയിട്ടില്ലെന്നും മസൂദ് പെസെഷ്‌കിയാൻ തന്നെയാണ് പ്രസിഡന്റെന്നും വ്യക്തമാക്കി.

Content Highlights: The escalating US-Iran conflict is reshaping global geopolitics, with Russia emerging as the primary winner. While President Trump threatens massive strikes and Iran maintains a "toll-based" grip on the Strait of Hormuz, skyrocketing oil prices are flooding Vladimir Putin’s treasury with record revenue. This shift has left Europe and NATO in a precarious state, struggling with energy inflation and a potential withdrawal of US military support. Ultimately, as the West remains divided over Middle East strategy, Russia capitalizes on the chaos to strengthen its position in Ukraine and weaken transatlantic alliances.

Continue reading