‘കാഫിർ’ ടാറ്റൂ, സ്ത്രീകളെ ചൂഷണം ചെയ്യുന്നവനെന്ന്‌ അമ്മ; അമേരിക്കയുടെ വിവാദ വാർ സെക്രട്ടറി

പീറ്റ് ഹെഗ്‌സെത്ത്‌ | Photo: AFP
പീറ്റ് ഹെഗ്‌സെത്ത്‌ | Photo: AFP

'ദിവസവും മരണം ആകാശത്തുനിന്ന് പെയ്തുകൊണ്ടിരിക്കും. ഇതൊരിക്കലും ന്യായമായ പോരാട്ടം ആയിരിക്കണമെന്നില്ല; ന്യായമായ പോരാട്ടവുമല്ല. ഞങ്ങൾ വേട്ട തുടങ്ങിയിട്ടേയുള്ളൂ, അവർ വീണുകിടക്കുമ്പോൾ ഞങ്ങൾ അവരെ അടിച്ചിടും. അത് അങ്ങനെത്തന്നെ ആയിരിക്കണം.'- ഇറാനുമായുള്ള യുദ്ധം തുടങ്ങിയശേഷം പെന്റഗണിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞത് ഇങ്ങനെയാണ്. ഗൗരവമുള്ള ഒരു രാഷ്ട്ര തന്ത്രജ്ഞന്റെ ഭാഷയ്ക്ക് പകരം ഏറെ രൗദ്രതയോടേയും യുദ്ധോത്സുകതയോടെയുമുള്ള വാക്കുകളാണ് ഹെഗ്സെത്ത് ഉപയോഗിച്ചത്.

ഫോക്സ് ന്യൂസിന്റെ മുൻ അവതാകനായ ഹെഗ്സെത്ത് ഇപ്പോൾ ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യത്തിന്റെ കമാൻഡറാണ്. ഇറാനിൽ ഡൊണാൾഡ് ട്രംപ് തുടങ്ങിയ യുദ്ധത്തിന്റെ മുഖമായി മാറിയ നാൽപ്പത്തഞ്ചുകാരൻ. മാർച്ച് മുതൽ പ്രതിരോധ സെക്രട്ടറി 'വാർ സെക്രട്ടറി' ആയതോടെ ഹെഗ്സെത്തിന്റെ ഭീഷണികളും വെല്ലുവിളികളും ലോകം കേൾക്കാൻ തുടങ്ങി.

Content Highlights: Analysis of Pete Hegseth's aggressive rhetoric as Secretary of Defense., Concerns regarding the ideological shift within the Pentagon., Impact of Christian nationalism on US military policy., Historical background of Hegseth's career from Fox News to military leadership.

Continue reading