മാറുന്ന കാലവും മാറിയ വിപണിയും: കണ്ണൂര്‍ സര്‍വകലാശാല വിളിക്കുന്നു; സംരംഭകരേ ഇതിലേ

കാലം മാറുമ്പോള്‍ കലാശാലകള്‍ക്കും മാറാതെ വയ്യ. വിജ്ഞാന വിതരണം എന്ന പരമ്പരാഗത സങ്കല്‍പ്പത്തിലും ആവിഷ്കാരത്തിലും മാത്രം ഒതുങ്ങി നില്‍ക്കാതെ മാറിയ കാലത്തിന്‍റെ വിശാല വിഹായസ്സിലേക്ക് ചിറകുകള്‍ വീശിപ്പറക്കുകയാണ് കണ്ണൂര്‍ സര്‍വകലാശാല. ആശയങ്ങളുടെ തീപ്പൊരിയുമായി ചെറുപ്പക്കാര്‍ കടന്നു വരുമ്പോള്‍ സര്‍വകലാശാല അവര്‍ക്കായി പാതകള്‍ തുറന്നിടുന്നു. സ്റ്റാര്‍ട്ട് അപ്പുകള്‍ വിസ്മയ വിജയം കുറിക്കുമ്പോള്‍ അവര്‍ക്കായി പുതുവഴി തുറന്ന സര്‍വകലാശാലയും സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസും ചാരിതാര്‍ഥ്യ നിറവില്‍.
2023 ജൂണില്‍ സ്ഥാപിച്ച കണ്ണൂര്‍ യൂണിവേഴ്സിറ്റി ഇന്നവേഷന്‍ ആന്‍ഡ് ഇന്‍ക്യുബേഷന്‍ ഫൗണ്ടേഷന് (കെയു-ഐഐഎഫ്) ലഭിച്ച സ്വീകാര്യതയും വിജയവും സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സര്‍വകലാശാലയുടെ അത്യുല്‍സാഹത്തിനും പ്രതിബദ്ധതയ്ക്കും കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍റെ അകമഴിഞ്ഞ പിന്തുണയും കിട്ടിയതോടെ താവക്കര ക്യാംപസില്‍ ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്‍ററിനോട് ചേര്‍ന്ന് സ്റ്റാര്‍ട്ട് അപ്പ് മിഷന്‍റെ ലീപ് സെന്‍ററും പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. Launch Empower Accelerate Prosper എന്നതിന്‍റെ ചുരുക്കെഴുത്തായി LEAP എന്ന സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ആശയത്തെ സംരംഭകര്‍ക്കു മുന്നിലേക്ക് അവതരിപ്പിക്കുമ്പോള്‍ അതിന്‍റെ വിജയത്തെക്കുറിച്ച് സർവകലാശാലയ്ക്കോ സ്കൂള്‍ ഓഫ് മാനേജ്മെന്‍റിനോ തെല്ലും ആശങ്കയുണ്ടായിരുന്നില്ല. കാരണം, മാറിയ കാലത്തിന്‍റെ ചലനങ്ങള്‍ അവര്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞതാണ്.
Content Highlights: Kannur University partners with Kerala Startup Mission to launch LEAP Center, empowering students