ഈരാറ്റുപേട്ടയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന്റെ നില ഗുരുതരം

ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ടയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. അസ്ലം നസീര്‍ എന്ന യുവാവിനാണ് അപകടത്തില്‍ സാരമായി പരിക്കേറ്റത്.
ഈരാറ്റുപേട്ട മുസ്ലീം ഗേള്‍സ് സ്‌കൂളിനു മുമ്പിലൂടെ ബൈക്കില്‍ സഞ്ചരിച്ച അസ്ലമിനെ എതിര്‍ദിശയില്‍നിന്നു വന്ന ജീപ്പ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തീക്കോയി ഭാഗത്തേക്കു പോകുകയായിരുന്ന ജീപ്പാണ് അസ്ലമിനെ ഇടിച്ചുതെറിപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ അസ്ലമിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.