മുഖ്യമന്ത്രിയുടെ പരിപാടിയുടെ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമം; സ്ത്രീയെ കരുതൽ തടങ്കലിലാക്കി

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരിപാടിയിൽ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച വനിതയെ കരുതൽ തടങ്കലിലാക്കി. മട്ടാഞ്ചേരി സ്വദേശി നീതാ ബ്രൈറ്റിനെയാണ് കരുതൽ തടങ്കലിലാക്കിയത്.
കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ കൊച്ചി പൗരാവലി ഏർപ്പെടുത്തിയ സ്വീകരണപരിപാടിക്കിടെ ആയിരുന്നു സംഭവം. സ്റ്റേഡിയത്തിനുള്ളിൽ കയറി വേദിക്ക് തൊട്ടരികിൽ എത്തിയ ശേഷം നീത അവിടേക്ക് കയറാൻ ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഒരു പരാതി ബോധിപ്പിക്കാനുണ്ടെന്ന് പറഞ്ഞാണ് നീത എത്തിയത് എന്നാണ് വിവരം.
നീതയെ സ്ഥലത്തുനിന്ന് പോലീസ് നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്. അതിൽ, ‘സ്ത്രീസുരക്ഷ എവിടെ’ എന്ന് നീത പലവട്ടം ആവർത്തിക്കുന്നത് കേൾക്കാം. കരുതൽ തടങ്കലിലാക്കിയ ഇവരെ പരിപാടിക്ക് ശേഷം വിട്ടയച്ചു.
Content Highlights: Security breach attempt at CM's public reception in Kochi., Mattancherry native Nitha Bright detained by police., Incident occurred at Kadavanthra Rajiv Gandhi Indoor Stadium., Subject questioned the state of women's safety during the incident., Detained individual released after the event concluded.