ഉദ്യോഗസ്ഥര്‍ ഉള്ളിലിരിക്കെ നീലഗിരിയില്‍ കാട്ടാന വനംവകുപ്പിന്റെ വാഹനം തകര്‍ത്തു | Video

വനം വകുപ്പ് വാഹനം ആക്രമിക്കാനെത്തുന്ന കാട്ടാന | Photo: Screengrab/MB News
വനം വകുപ്പ് വാഹനം ആക്രമിക്കാനെത്തുന്ന കാട്ടാന | Photo: Screengrab/MB News

പന്തല്ലൂര്‍: ഉദ്യോഗസ്ഥര്‍ ഉള്ളിലിരിക്കെ പന്തല്ലൂരില്‍ കാട്ടാന വനംവകുപ്പിന്റെ വാഹനം തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ഈ ഭാഗങ്ങളില്‍ കാട്ടാനകള്‍ നാട്ടിലേക്കിറങ്ങുന്നത് പതിവായതോടെ പരിശോധനയ്ക്കിറങ്ങിയതായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍. പക്ഷെ, കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. ജീപ്പ് റോഡ് സൈഡില്‍ അധികൃതര്‍ ഒതുക്കിയിട്ടിരുന്നുവെങ്കിലും നേരെ വന്ന കാട്ടാന വാഹനത്തെ ആക്രമിച്ചു. വാഹനത്തിന്റെ ചില്ല് തകര്‍ന്നെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടില്ല.

Content Highlights: wild tusker attacked forest departments vehicle when officials sitting inside