പോത്തന്‍കോട് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പോത്തന്‍കോട് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. പോത്തന്‍കോട് ഇടത്തറ വാര്‍ഡില്‍ ശ്രീകല (61) ആണ് മരിച്ചത്. കഴിഞ്ഞ മൂന്നു ദിവസമായി പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. മഴയില്‍ കുതിര്‍ന്നിരുന്ന പഴയ വീടിന്റെ ചുമരാണ് ഇടിഞ്ഞ് വീണത്.
പുതിയ വീട് നിര്‍മ്മിച്ചപ്പോള്‍ പഴയ വീട് പൂര്‍ണ്ണമായും ഇടിച്ച് മാറ്റിയിരുന്നില്ല. ഇതിന് സമീപത്തുനിന്ന ശ്രീകലയുടെ ദേഹത്തേക്ക് ചുമരിടിഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Content Highlights: wall fell down lady died at pothancode