കാമുകനൊപ്പം ജീവിക്കണം; ബന്ധുക്കളെ ഭയന്ന് പെൺകുട്ടി അഭയം തേടി കേരളത്തിൽ

#സ്വന്തം ലേഖകൻ

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ പെൺകുട്ടി  കാമുകൻ ഫർമാൻ ഖാനൊപ്പം കേരളത്തിൽ. വീട്ടുകാരിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് പെൺകുട്ടി തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടി. പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നതോടെയാണ് സുരക്ഷിതമായ ഇടമെന്ന നിലയിൽ പെൺകുട്ടിയും കാമുകനും കേരളത്തിൽ അഭയം തേടിയത്.

പെൺകുട്ടിയും മഹാരാഷ്ട്ര സ്വദേശിയായ മുഹമ്മദ്‌ ഫർമാനും തമ്മിൽ ആറുമാസമായി പ്രണയത്തിലാണ്. ഇവരുടെ ബന്ധം വീട്ടുകാർ എതിർക്കുകയും മറ്റൊരാളുമായി പെൺകുട്ടിയുടെ വിവാഹം തീരുമാനിക്കുകയും ചെയ്തു.

ഇതോടെയാണ് ഇരുവരും കേരളത്തിലേക്ക് എത്താൻ തീരുമാനിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് കേരളം തിരഞ്ഞെടുത്തതെന്ന് ഇരുവരും പറഞ്ഞു.

പൂവാറിൽ സിനിമ ഷൂട്ടിങിനായി എത്തിയപ്പോഴാണ് താരം പോലീസ് സ്റ്റേഷനിലേയ്ക്ക് എത്തിയത്. പെൺകുട്ടിയുടെ പരാതിയിൽ തമ്പാനൂർ പോലീസ് പിതാവ് ഭോസ്ലെയെയും സിനിമാ സംഘത്തേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഫർമാനൊപ്പം ജീവിക്കാനുള്ള ആഗ്രഹം പെൺകുട്ടി പോലീസിന് മുന്നിൽ വെളിപ്പെടുത്തി.

Content Highlights: Viral Kumbh Mela girl Mona Lisa Bhosale seeks refuge in Kerala. Couple escaped family opposition and forced marriage plans. Trivandrum police intervened to provide safety and mediate with family. Couple chose Kerala as a safe haven for their relationship.