വേണാട് എക്‌സ്പ്രസിന് മേയ് ഒന്ന് മുതല്‍ എറണാകുളം സൗത്തില്‍ സ്റ്റോപ്പില്ല,സമയക്രമത്തിലും മാറ്റം

വേണാട് എക്‌സ്പ്രസ് |ഫോട്ടോ:twitter.com/GMSRailway
വേണാട് എക്‌സ്പ്രസ് |ഫോട്ടോ:twitter.com/GMSRailway

കോട്ടയം: വേണാട് എക്‌സ്പ്രസ് മേയ് ഒന്ന് മുതല്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിൽ നിർത്തില്ല. ഇനി മുതല്‍ എറണാകുളം നോര്‍ത്ത് വഴിയാകും സര്‍വ്വീസ് നടത്തുക. 16302 തിരുവനന്തപുരം -ഷൊര്‍ണൂര്‍ വേണാട് ഇനി മുതല്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ രാവിലെ  9:50 ന് അര മണിക്കൂര്‍ നേരത്തെയെത്തും. 16301 ഷൊര്‍ണൂര്‍- തിരുവന്തപുരം വേണാട് എക്‌സ്പ്രസ് എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ വൈകീട്ട്          5:15-നെത്തും. ഇതോടെ ഷൊര്‍ണൂര്‍ റൂട്ടിലെ എറണാകുളം മുതലുള്ള ഓരോ സ്റ്റേഷനിലും വേണാട് എക്സ്പ്രസ് 30 മിനുട്ട് നേരത്തെയും  എറണാകുളം നോര്‍ത്ത് മുതല്‍ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും പുതിയ സമയക്രമം പ്രകാരം  15 മിനിറ്റ്‌ നേരത്തെ എത്തിച്ചേരുന്നതാണ്.
 
എറണാകുളത്തുനിന്ന് ഷൊര്‍ണൂരിലേക്കുള്ള പുതിയ സമയക്രമം

(സ്‌റ്റേഷന്‍, ട്രെയിന്‍ എത്തിച്ചേരുന്ന സമയം)

എറണാകുളം നോര്‍ത്ത്: 9.50 AM
ആലുവ: 10.15 AM
അങ്കമാലി: 10.28 AM
ചാലക്കുടി: 10.43 AM
ഇരിങ്ങാലക്കുട: 10.53 AM
തൃശ്ശൂര്‍: 11.18 AM
വടക്കാഞ്ചേരി: 11.40 AM
ഷൊര്‍ണൂര്‍ ജം.: 12.25 PM

എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള പുതിയ സമയക്രമം

(സ്‌റ്റേഷന്‍, ട്രെയിന്‍ എത്തിച്ചേരുന്ന സമയം)

എറണാകുളം നോര്‍ത്ത്: 05.15 PM
തൃപ്പൂണിത്തുറ: 05.37 PM
പിറവം റോഡ്: 05.57 PM
ഏറ്റുമാനൂര്‍: 06.18 PM
കോട്ടയം: 06.30 pm
ചങ്ങനാശ്ശേരി: 06.50 PM
തിരുവല്ല: 07.00 PM
ചെങ്ങന്നൂര്‍: 07.11 PM
ചെറിയനാട്: 07.19 PM
മാവേലിക്കര: 07.28 PM
കായംകുളം: 07.40 PM
കരുനാഗപ്പള്ളി: 07.55 pm
ശാസ്താംകോട്ട: 08.06 PM
കൊല്ലം ജം: 08:27 PM
മയ്യനാട്: 08.39 PM
പരവൂര്‍: 08.44 PM
വര്‍ക്കല ശിവഗിരി: 08.55 PM
കടയ്ക്കാവൂര്‍: 09.06 PM
ചിറയിന്‍കീഴ്: 09.11 PM
തിരുവനന്തപുരം പേട്ട: 09.33 PM
തിരുവനന്തപുരം സെന്‍ട്രല്‍: 10.00 PM
 

Content Highlights: Venad Express wont stop at Ernakulam South station from May 1