വി.ഡി. സതീശന്റെ പേരിൽ ശത്രുസംഹാരപൂജ

#ന്യൂസ് ഡെസ്ക്
പൂജ നടത്തിയ രസീത്, വി.ഡി.സതീശന്‍ | ഫോട്ടോ: പിടിഐ
പൂജ നടത്തിയ രസീത്, വി.ഡി.സതീശന്‍ | ഫോട്ടോ: പിടിഐ

ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നിയുക്ത എം.എൽ.എ. വി.ഡി. സതീശന്റെ പേരിൽ പേരിൽ ശത്രുസംഹാരപൂജ നടത്തി. ചതയം നക്ഷത്രപ്രകാരമാണ് വഴിപാട് സമർപ്പിച്ചത്. സംസ്ഥാനത്തെ മുഖ്യമന്ത്രി ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് അനൂകൂലമായ തീരുമാനം ഉണ്ടാകുവാൻവേണ്ടിയാണ് അനുയായികൾ ക്ഷേത്രത്തിൽ വഴിപാട് നടത്തിയത്. രാഷ്ട്രീയ-സാമൂഹിക മേഖലയിൽ അനുകൂല ഫലങ്ങൾക്കും ദോഷനിവാരണത്തിനുമായി ഭക്തർ ഇത്തരം പൂജകൾ നടത്തുന്നത് പതിവാണ്. 

Content Highlights: Shatrusamhara Puja performed for V.D. Satheesan at Chakkulathukavu Temple., Ritual conducted based on Chathayam star., Supporters seek favorable outcomes in ongoing 2026 political discussions., Highlights the intersection of religious ritual and political aspirations.