വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി. സതീശന്. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ രമേശ് ചെന്നിത്തലയ്ക്ക്. തുടക്കത്തിൽ കേട്ടതിൽനിന്ന് വ്യത്യസ്തമായി കാര്യമായ അഴിച്ചുപണി വകുപ്പുവിഭജനത്തിൽ നടന്നു.
കെപിസിസി അധ്യക്ഷൻ കൂടിയായ സണ്ണി ജോസഫിന് വൈദ്യുതി വകുപ്പാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ റവന്യൂ വകുപ്പായിരുന്നു അദ്ദേഹത്തിന് ലഭിക്കുക എന്നായിരുന്നു റിപ്പോർട്ടുകൾ. എ.പി. അനിൽകുമാറിനാണ് റവന്യൂ വകുപ്പ് നൽകിയിരിക്കുന്നത്. എക്‌സൈസ്, സഹകരണ വകുപ്പുകളാണ് എം. ലിജുവിന് ലഭിച്ചിട്ടുള്ളത്.
മന്ത്രിമാരും വകുപ്പുകളും
- വി.ഡി. സതീശൻ- ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, സയൻസ് ആൻഡ് ടെക്നോളജി, ലോട്ടറി
- പി.കെ. കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി
- രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലൻസ്, കയർ
- സണ്ണി ജോസഫ്- വൈദ്യുതി, പാർലമെന്ററികാര്യം, പരിസ്ഥിതി
- കെ. മുരളീധരൻ- ആരോഗ്യം, ദേവസ്വം
- മോൻസ് ജോസഫ്- ജലവിഭവം
- ഷിബു ബേബി ജോൺ- വനം
- അനൂപ് ജേക്കബ്- ഭക്ഷ്യ-സിവിൽ സപ്ലെെസ്
- സി.പി. ജോൺ- ഗതാഗതം
- എ.പി. അനിൽകുമാർ- റവന്യൂ
- എൻ. ഷംസുദ്ദീൻ- വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്
- പി.സി. വിഷ്ണുനാഥ്- ടൂറിസം, സാംസ്‌കാരികം
- റോജി എം. ജോൺ- ഉന്നതവിദ്യാഭ്യാസം
- ബിന്ദു കൃഷ്ണ- തൊഴിൽ, വനിതാ-ശിശുക്ഷേമം
- എം. ലിജു- എക്‌സൈസ്, സഹകരണം
- കെ.എം. ഷാജി- തദ്ദേശ സ്വയംഭരണം
- പി.കെ. ബഷീർ-പൊതുമരാമത്ത്
- വി.ഇ. അബ്ദുൽ ഗഫൂർ- ഫിഷറീസ്, സാമൂഹികനീതി
- ടി. സിദ്ദിഖ്- കൃഷി
- കെ.എ. തുളസി- പിന്നോക്കക്ഷേമം
- ഒ.ജെ. ജനീഷ്- യുവജനക്ഷേമം, കായികം, ആർക്കയോളജി
Content Highlights: VD Satheesan holds Finance, General Administration, and Ports., Ramesh Chennithala appointed as Home and Vigilance Minister., Sunny Joseph assigned Electricity and Parliamentary Affairs., AP Anil Kumar takes over Revenue, M Liju receives Excise and Cooperation portfolios.