‘LDF-ൽ നടക്കുന്നത് കലാപം, പരസ്പരം ചെളിവാരി എറിയൽ; ഞങ്ങൾ പുറത്തുനിന്ന് അത് ആസ്വദിക്കുന്നു’

#ന്യൂസ് ഡെസ്ക്
വി.ഡി. സതീശൻ | Photo: Mathrubhumi
വി.ഡി. സതീശൻ | Photo: Mathrubhumi

തിരുവനന്തപുരം: ഇടതുമുന്നണിയിൽ നടക്കുന്നത് കലാപമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സിപിഎമ്മിന്റെയും സിപിഐയുടെയും നേതാക്കന്മാർ പരസ്പരം ചെളിവാരി എറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐയെ യുഡിഎഫിലേക്ക് മുസ്‌ലിം ലീഗ് ക്ഷണിച്ചല്ലോ അതിൽ കോൺഗ്രസിന്റെ നിലപാട് എന്താണെന്ന എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 'ലീഗ് അങ്ങനെ പറഞ്ഞിട്ടൊന്നുമില്ലെന്നും ഞങ്ങൾ ഒരു തീരുമാനം അക്കാര്യത്തിൽ എടുത്തിട്ടില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

സിപിഎമ്മിനുള്ളിൽ നേതൃത്വത്തിനെതിരായ അതിശക്തമായ പ്രതിഷേധം നടക്കുകയാണെന്നും സതീശൻ പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗീകരിച്ച കാര്യം പോലും അംഗീകരിക്കാതെ കേരളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഞങ്ങൾ പുറത്തുന്നനിന്ന് അത് ആസ്വദിക്കുന്നു. അത്രയേ ഉള്ളൂ. ഞങ്ങൾ അതിൽ വേറെ രാഷ്ട്രീയ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: VD Satheesan claims severe internal conflict and mud-slinging within the LDF., He stated that the UDF is enjoying the ongoing feud between CPI and CPM from the outside., Responded to queries regarding the Muslim League's alleged invitation to the CPI, clarifying no final UDF decision has been made.