വര്‍ക്കലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി; മറ്റൊരാളെ രക്ഷപ്പെടുത്തി

വർക്കല: വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളിലൊരാളെ തിരയില്‍പ്പെട്ട് കാണാതെയായി. മറ്റൊരാളെ രക്ഷപ്പെടുത്തി. കർണാടക സ്വദേശിയായ നെൽസൺ ജസ്വന്തി (28)നെയാണ് കാണാതായത്. യു.പി സ്വദേശിയായ ഖാസി നോമനെ (23) ആണ് രക്ഷപ്പെടുത്തിയത്. ബെംഗളൂരുവിലെ ഐ.ടി. കമ്പനി ജീവനക്കാരാണ് ഇരുവരും.
വർക്കല പാപനാശം ബീച്ചിനും അലിയിറക്കം ബീച്ചിനും ഇടയിലുള്ള റിസോർട്ടിന്റെ മുൻവശത്തുള്ള കടലിലാണ് ഇവർ കുളിക്കാനിറങ്ങിയത്. വർക്കല പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.