വര്‍ക്കലയില്‍ കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് റഷ്യന്‍ യുവതി മരിച്ചു

അൻഷെലിക്ക
അൻഷെലിക്ക

വർക്കല: ഇടവ വെറ്റക്കടയിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് വിനോദസഞ്ചാരി മരിച്ചു. റഷ്യൻ സ്വദേശിനി അൻഷെലിക്ക (52) ആണ് മരിച്ചത്. ബുധനാഴ്ച 11.30-ഓടെ വെറ്റക്കട ബീച്ചിലായിരുന്നു അപകടം.

മറ്റൊരു റഷ്യൻ യുവതിക്കൊപ്പം കടലിൽ കുളിക്കവേ അൻഷെലിക്ക ശക്തമായ തിരയിൽപ്പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികളും തീരത്ത് സർഫിങ് നടത്തിവന്നവരും ചേർന്ന്  ഇവരെ കരയ്ക്കെത്തിച്ചു.

വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം  താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെറ്റക്കട വൈറ്റ് ലോട്ടസ് എന്ന റിസോർട്ടിലാണ് ഇവർ താമസിച്ചു വന്നിരുന്നത്. അയിരൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

Content Highlights: Foreign lady dies in Varkala beach