വാൽപ്പാറ ദുരന്തം; മൃതദേഹങ്ങളുമായി ആംബുലൻസുകൾ നാട്ടിലേക്ക്, ഉച്ചയോടെ സംസ്‌കാരം

#ന്യൂസ് ഡെസ്ക്
വാൽപ്പാറയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ നിന്ന് മലപ്പുറത്തേക്ക് കൊണ്ടുപോകുന്നു | ചിത്രം: പി.പി. രതീഷ്, മാതൃഭൂമി
വാൽപ്പാറയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ നിന്ന് മലപ്പുറത്തേക്ക് കൊണ്ടുപോകുന്നു | ചിത്രം: പി.പി. രതീഷ്, മാതൃഭൂമി

മലപ്പുറം: വാൽപ്പാറ ദുരന്തത്തിൽ മരിച്ച ഒമ്പത് പേരുടേയും മൃതദേഹം അൽപസമയത്തിനകം നാട്ടിലെത്തിക്കും. പുലർച്ചെയോടുകൂടി തന്നെ എല്ലാവരുടേയും പോസ്റ്റുമോർട്ടം പൂർത്തിയായിരുന്നു. ആറുമണിയോടെ പൊള്ളാച്ചിയിലെ ആശുപത്രിയിൽനിന്നും മൃതദേഹങ്ങളുമായി ആംബുലൻസുകൾ നാട്ടിലേക്ക് പുറപ്പെട്ടു.

പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ് മൃതദേഹങ്ങൾ പൊതുദർശനത്തിനുവെക്കുക. ഉച്ചയ്ക്ക് ഒരുമണിയോടെ സംസ്‌കാരം നടക്കും എന്നാണ് ബന്ധപ്പെട്ടവർ അറിയിക്കുന്നത്. എന്നാൽ ഈ സമയം നീളാൻ സാധ്യതയുണ്ട്. സ്‌കൂളിൽ ഇപ്പോൾ തന്നെ വലിയ തോതിൽ ജനം കൂടിയിട്ടുണ്ട്.

മലപ്പുറം പാങ്ങ് ജിഎൽപിഎസ് സ്‌കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളുമാണ് മരിച്ചത്. ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 13 അംഗസംഘമാണ് അപകടത്തിൽ പെട്ടത്.

Content Highlights: Nine victims of the Valparai tragedy are being transported to Malappuram. Post-mortem procedures were completed early today in Pollachi. Public homage will be held at Pang Government Higher Secondary School. Funeral rites are scheduled for this afternoon following the tragic tempo traveler accident.