വി. ജോയിയെ തിരികെ കൊണ്ടുവരുന്നതിൽ അതൃപ്തി; നേതൃയോഗത്തിൽനിന്ന് വിട്ടുനിന്ന് വി. ശിവൻകുട്ടി

#ന്യൂസ് ഡെസ്ക്
വി. ജോയി, വി. ശിവൻകുട്ടി | Photo: Mathrubhumi
വി. ജോയി, വി. ശിവൻകുട്ടി | Photo: Mathrubhumi

തിരുവനന്തപുരം: വി. ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തിരികെ കൊണ്ടുവരുന്നതിൽ മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി. ശിവൻകുട്ടിയ്ക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്. ഇന്ന് നടക്കാനിരിക്കുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ അദ്ദേഹം പങ്കെടുക്കില്ലെന്നാണ് വിവരം. ശാരീരിക ബുദ്ധിമുട്ടുകളാണ് കാരണമെന്ന് അവകാശപ്പെടുമ്പോഴും വി. ജോയിയെ തിരികെകൊണ്ടുവരുന്നതിലെ അതൃപ്തിയാണ് യഥാർത്ഥ കാരണമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് വി. ജോയി സെക്രട്ടറി സ്ഥാനം രാജിവെച്ചത്. തുടർന്ന് എ.എ. റഹിം എംപിക്ക് താത്കാലിക ചുമതല നൽകുകയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിൽ വി. ജോയി തന്നെ സെക്രട്ടറിയായി തിരികെ എത്തണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ഇതിനെ അനുകൂലിക്കുന്ന നിലപാടിലാണ്. എന്നാൽ വി. ശിവൻകുട്ടിയുമ കടകംപള്ളി സുരേന്ദ്രനും ഇതിൽ അതൃപ്തി വ്യക്തമാക്കുകയായിരുന്നു.

Content Highlights: Senior CPM leader V. Sivankutty skips district meeting protesting V. Joy's reappointment as Thiruvananthapuram Secretary.