വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് മന്ത്രി ശിവന്‍കുട്ടി

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. Photo: Mathrubhumi
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. Photo: Mathrubhumi

തിരുവനന്തപുരം: വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഒമിക്രോണ്‍ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടികള്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു.

വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ ജില്ല തിരിച്ചുള്ള കണക്ക് ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യം പരസ്യപ്പെടുത്തും. വാക്‌സിന്‍ എടുക്കാത്ത എത്ര അധ്യാപകര്‍ എവിടെയൊക്കെ ഉണ്ട് എന്ന കാര്യം പൊതുസമൂഹവും കൂടെ അറിയേണ്ടതുണ്ട്.

പുതിയ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താനായി സാധ്യമായ എല്ലാ കാര്യങ്ങളും വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ചെയ്യും. വാക്‌സിനെടുക്കാത്തവര്‍ ഒരാഴ്ചയിലൊരിക്കല്‍ ടെസ്റ്റ് നടത്തി അതിന്റെ റിസള്‍ട്ട് ഉത്തരവാദിത്വപ്പെട്ടവരെ കാണിക്കണമെന്നും മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി.

Content Highlights: V sivankutty, Unvaccinated teachers 

Content Highlights: