'വ്യാജ വീഡിയോ ഉണ്ടാക്കിയവരെ ശിക്ഷിക്കണം'; ജോ ജോസഫിന്റെ കുടുംബത്തോടൊപ്പമെന്ന് ഉമ തോമസ്

ഉമാ തോമസ് | ഫോട്ടോ - ബി. മുരളീകൃഷ്ണന്‍\മാതൃഭൂമി
ഉമാ തോമസ് | ഫോട്ടോ - ബി. മുരളീകൃഷ്ണന്‍\മാതൃഭൂമി

കൊച്ചി : വ്യാജ വീഡിയോ പ്രചാരണത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും സംഭവത്തില്‍ ജോ ജോസഫിന്റെ കുടുംബത്തിനൊപ്പമാണെന്നും തൃക്കാക്കരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഉമാ തോമസ്. എതിര്‍സ്ഥാനാര്‍ഥിയെ ഏറെ ബഹുമാനത്തോടെ കാണുന്നയാളാണ് ഞാന്‍. ഇത് പ്രചരിപ്പിച്ചവരെ മാത്രമല്ല നിര്‍മിച്ചവരെ കൂടെ കണ്ടെത്തി ശിക്ഷിക്കണമെന്നും ഉമാ തോമസ് പ്രതികരിച്ചു.

തൃക്കാക്കര യു.ഡി.എഫിന് ഒപ്പം തന്നെയായിരിക്കുമെന്ന് പ്രതീക്ഷയുണ്ട്. പി.ടി. തോമസിന്റെ എല്ലാമെല്ലാമാണ് തൃക്കാക്കര. എല്‍.ഡി.എഫിന്റെ വലിയ പ്രചാരണ പരിപാടിയില്‍ ആശങ്കയൊന്നുമില്ല. തികഞ്ഞ വിജയ പ്രതീക്ഷയാണെന്നും ഉമാ തോമസ് പറഞ്ഞു. 

  

Content Highlights: Uma Thomas On Fake Video