കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരംവീണു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മരം കാറിന് മുകളിലേക്ക് വീണ നിലയിൽ
മരം കാറിന് മുകളിലേക്ക് വീണ നിലയിൽ

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് അപകടം. കുന്നമംഗലം മുക്കം റോഡിലെ ചെത്തുകടവിലാണ് അപകടം നടന്നത്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തുരങ്കപാതയുടെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ കടന്നുപോയ പാതയിലാണ് മരംവീണത്. റോഡില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

Content Highlights: tree fell into running car no one injured