‘ഈ കോഴി രക്ഷപ്പെട്ടുപോകും’; രാഹുലിന്റെ അറസ്റ്റിൽ അന്വേഷണസംഘത്തെ വിമർശിച്ച് ടി.പി. സെൻകുമാർ

#ന്യൂസ് ഡെസ്‌ക്
ടി.പി സെന്‍കുമാര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ | Photo: mathrubhumi archives
ടി.പി സെന്‍കുമാര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ | Photo: mathrubhumi archives

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ അന്വേഷണ സംഘത്തിനെതിരേ വിമർശനവുമായി മുൻ ഡിജിപി ടി.പി സെൻകുമാർ. രാഹുലിന്റെ അറസ്റ്റുമായി നടപടിക്രമങ്ങളിലെ വീഴ്ച ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. അതിജീവിതയുടെ വൈദ്യ പരിശോധന നടത്താതെയുള്ള അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് അദ്ദേഹം പറയുന്നത്.

രാഹുൽ ‘സൈക്കിക് കോഴി’യാണെന്നും സെൻകുമാർ പരിഹസിച്ചു. പോലീസ് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും രാഹുൽ രക്ഷപ്പെടുമെന്നും സെൻകുമാർ കുറിച്ചു. പരാതിക്കാരിയുടെ ബലാത്സംഗ പരാതി കാനഡയിൽനിന്ന് ഇ മെയിൽ ആയി സ്റ്റേഷൻ ഹൗസ് ഓഫീസർക്കു ബിഎൻഎസ്എസ്, വകുപ്പ് 173(1)(ശശ) പ്രകാരം ലഭിച്ചിട്ടുണ്ടോ എന്ന് സെൻകുമാർ ചോദിച്ചു.

ബി എൻ എസ് എസ്, വകുപ്പ് 184(1) പ്രകാരം കേസ് എടുത്ത തീയതി മുതൽ 24 മണിക്കൂറിനകം അതിജീവിതയെ വൈദ്യ പരിശോധന നടത്തിയോ എന്നും ചോദ്യമുണ്ട്. മുഖ്യമന്ത്രിയോട് പരാതിക്കാരി നടത്തുന്ന പരിദേവനം എങ്ങനെ ക്രിമിനൽ നടപടിയാവുമെന്നും അദ്ദേഹം ചോദിച്ചു.

 
 

Content Highlights: Former DGP TP Senkumar slams the investigation team for procedural lapses in Rahul Mamkootathil`s arrest, highlighting lack of medical examination and questioning the legality. Read more.