കോടതിവളപ്പിൽ പഞ്ചാരിമേളം, കൊട്ടിക്കയറി മജിസ്‌ട്രേറ്റ്

തിരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെ.യു. പ്രദീപ് തിരൂര്‍ കോടതിവളപ്പില്‍ ഓണാഘോഷത്തിനിടെ ചെണ്ടകൊട്ടുന്നു
തിരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെ.യു. പ്രദീപ് തിരൂര്‍ കോടതിവളപ്പില്‍ ഓണാഘോഷത്തിനിടെ ചെണ്ടകൊട്ടുന്നു

തിരൂർ: കോടതി വളപ്പിൽ ഓണാഘോഷത്തിന് പഞ്ചാരിമേളത്തിൽ കൊട്ടിക്കയറി മജിസ്‌ട്രേറ്റ്. ആനന്ദത്താൽ മതിമറന്ന് അഭിഭാഷകരും ഗുമസ്തരും ആർപ്പുവിളിച്ച് ഒപ്പംകൂടി. തിരൂർ ബാർ അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷപരിപാടിയിൽ കുറ്റിപ്പുറം പേരശ്ശന്നൂരിലെ വള്ളുവനാടൻ കണ്ണൻ കലാക്ഷേത്രയിലെ 15 വാദ്യക്കാരാണ് കോടതി വളപ്പിൽ പഞ്ചാരിമേളം അവതരിപ്പിച്ചത്. അതിനിടയിലാണ് മജിസ്‌ട്രേറ്റ് മേളത്തിലെ തന്റെ കഴിവ് പ്രകടിപ്പിക്കാൻ മുന്നിട്ടിറങ്ങിയത്.

അനിൽ പേരശ്ശന്നൂരിന്റെ നേതൃത്വത്തിലുള്ള വാദ്യകലാകാരന്മാർക്ക് മുൻപിൽ ചെണ്ടയും കോലുമെടുത്ത് മജിസ്‌ട്രേറ്റ് കൊട്ടിക്കയറി. 15 മിനിറ്റ് അദ്ദേഹം കൊട്ടി. മാവേലി, പുലി, കഥകളി, വേടൻ തുടങ്ങിയ കലാരൂപങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടാനുണ്ടായിരുന്നു. വടംവലി, സുന്ദരിക്ക് പൊട്ടുതൊടൽ, തീറ്റമത്സരം എന്നിവയും നടന്നു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. അബ്ദുൾ ജബ്ബാർ, സെക്രട്ടറി അഡ്വ. ഷിയാസ് എന്നിവർ നേതൃത്വം നൽകി.

Content Highlights: Magistrate enthusiastically participates in Panchari Melam during Tirur court Onam celebrations., 15 artists from Valluvanadan Kannan Kalakshetra performed chenda melam., Traditional art forms like Maveli, Pulikali, and various games added charm to the event., Organized by the Tirur Bar Association.