മാടക്കത്തറ സബ്സ്റ്റേഷനിൽ പൊട്ടിത്തെറി; തൃശ്ശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു

തൃശ്ശൂർ: കെഎസ്ഇബിയുടെ മാടക്കത്തറ സബ് സ്റ്റേഷനിൽ പൊട്ടിത്തെറി. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. ഇതോടെ തൃശ്ശൂർ നഗരത്തിലും ഒല്ലൂർ, മണ്ണുത്തി മേഖലകളിലും വൈദ്യുതിവിതരണം തടസ്സപ്പെട്ടു. ചാലക്കുടി, കുന്നംകുളം മേഖലകളിൽ ഭാഗികമായും വൈദ്യുതിവിതരണം തടസപ്പെട്ടിട്ടുണ്ട്.
മാടക്കത്തറയിലെ സബ് സ്റ്റേഷനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ കെഎസ്ഇബി അധികൃതർ പരിശോധന നടത്തിവരികയാണ്. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. സബ് സ്റ്റേഷന്റെ പ്രവർത്തനം ഇതുവരെ പൂർണതോതിൽ പുനഃസ്ഥാപിച്ചിട്ടില്ല.
Content Highlights: Massive power disruption in Thrissur city and surrounding areas following a blast at the Madakkathara KSEB substation. Learn more about the incident and restoration efforts.