തൃപ്പൂണിത്തുറ സ്‌ഫോടനം: രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സബ് കളക്ടര്‍

ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ. മീര തൃപ്പൂണിത്തുറയിലെ സ്‌ഫോടനസ്ഥലം സന്ദര്‍ശിച്ചപ്പോള്‍ | Photo: Mathrubhumi
ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ. മീര തൃപ്പൂണിത്തുറയിലെ സ്‌ഫോടനസ്ഥലം സന്ദര്‍ശിച്ചപ്പോള്‍ | Photo: Mathrubhumi

കൊച്ചി: തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലെ സ്‌ഫോടനം സംബന്ധിച്ച അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ. മീര. മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി അപകടസ്ഥലം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു സബ് കളക്ടര്‍. ബന്ധപ്പെട്ട രേഖകളും മൊഴികളും പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.  

അപകടത്തെ തുടര്‍ന്ന് നാശനഷ്ടം സംഭവിച്ച വീടുകള്‍ സബ് കളക്ടര്‍ സന്ദര്‍ശിച്ചു. ബലക്ഷയം സംഭവിച്ച കെട്ടിടങ്ങളെ സംബന്ധിച്ച് എന്‍ജിനീയറിങ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനു നടപടി സ്വീകരിക്കുമെന്നും സബ് കളക്ടര്‍ പറഞ്ഞു.

കണയന്നൂര്‍ തഹസില്‍ദാര്‍ ബിനു സെബാസ്റ്റ്യന്‍, ഫോര്‍ട്ട് കൊച്ചി ആര്‍.ഡി. ഓഫീസ് സീനിയര്‍ സൂപ്രണ്ട് വി.വി. ജയേഷ്, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സബ് കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.

Content Highlights: thrippunithura blast investigation report in to weeks says fort kochi sub collector k meera