മലേഷ്യയിൽ മലവെള്ളപ്പാച്ചിലിൽ മൂന്ന് മലയാളികളടക്കം എട്ടുപേർ മരിച്ചു

ലിനിൽ, അനീഷ്
ലിനിൽ, അനീഷ്

പിറവം: മലേഷ്യയിൽ ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മൂന്ന് മലയാളികളടക്കം എട്ടുപേർ മരിച്ചു. എറണാകുളം മണീട് ചീരക്കാട്ടുപാറ കുഞ്ഞൻമലയിൽ കെ.ബി. അനീഷ് (35), പേരാമ്പ്ര കൽപ്പത്തൂർ മമ്മിളിക്കുളം ചുണ്ടക്കാട്ടിൽ നാരായണന്റെ മകൻ ലിനിൽ (44), കണ്ണൂർ സ്വദേശിയായ മറ്റൊരാൾ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ഏഴുവർഷത്തോളമായി മലേഷ്യയിൽ റവാങ്ങിൽ ജൻട്രോൾ എൻജിയറിങ് കമ്പനിയിൽ മെഷീൻ ഓപ്പറേറ്ററായി ജോലിചെയ്യുകയായിരുന്നു അനീഷ്. ദീപാവലി ആഘോഷിക്കാനായി സഹപ്രവർത്തകർക്കൊപ്പം റവാങ്ങിലെ തടാകത്തിലെത്തിയതായിരുന്നു. അച്ഛൻ: ചീരക്കാട്ടുപാറ കുഞ്ഞൻമലയിൽ പരേതനായ ഭാസ്കരൻ. അമ്മ: സുജാത. ഭാര്യ: രേഷ്മ. മകൻ: ഭവേന്ദു. സഹോദരങ്ങൾ: കെ.ബി. അജുമോൻ, കെ.ബി. അജീഷ്.

മലേഷ്യയിലെ ന്യൂ സിസ്റ്റം ടെക്നോളജി എസ്.ഡി.എം. ബി.എച്ച്.ഡി.യിൽ പ്രോഗ്രാമറായിരുന്നു ലിനിൽ. ഭാര്യ: ജേഷ്മ (സ്വപ്ന). മക്കൾ: വിഷ്ണുവേദ്, അരുൺവേദ്. അമ്മ: രുക്‌മിണി. ‌റവാങ്ങിൽ ആശുപത്രിയിലുള്ള മൃതദേഹങ്ങൾ മലയാളി അസോസിയേഷൻ പ്രവർത്തകരുമായി ബന്ധപ്പെട്ട് നാട്ടിലേക്ക്‌ കൊണ്ടുവരാനാണ് ശ്രമം.