തിരുവനന്തപുരത്ത് മൂന്നുവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്താകെ കടിയേറ്റു, ഗുരുതര പരിക്ക്

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം| ഫോട്ടോ:  ഇ.എസ്. അഖിൽ/ മാതൃഭൂമി
പ്രതീകാത്മക ചിത്രം| ഫോട്ടോ: ഇ.എസ്. അഖിൽ/ മാതൃഭൂമി

തിരുവനന്തപുരം: മൂന്നുവയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരപരിക്ക്. വാമനപുരം, കണിച്ചോട് സ്വദേശി കെൽവിനെയാണ് തെരുവുനായ ആക്രമിച്ചത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെ വീടിന് മുന്നിൽ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്.

കുട്ടിയുടെ മൂക്കിലും വായിലും നെറ്റിയിലും കടിയേറ്റു. മുഖത്താകെ ഗുരുതരപരിക്കേറ്റ മൂന്നുവയസ്സുകാരനെ ആദ്യം വാമനപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽവിവരങ്ങൾ ലഭ്യമായിട്ടില്ല.

Content Highlights: A 3-year-old boy suffered severe facial injuries after a street dog attack in Thiruvananthapuram. Read the details and learn about the incident.