തിരുവനന്തപുരത്തെ സ്കൂളുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ പ്രത്യേക മത്സരം സംഘടിപ്പിച്ച് കോർപ്പറേഷൻ

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്കൂളുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ പ്രത്യേക മത്സരം സഘടിപ്പിച്ച് കോർപ്പറേഷൻ. പ്രധാനമന്ത്രി പദത്തിലും മുഖ്യമന്ത്രി പദത്തിലുമായി നരേന്ദ്രമോദി 25 വർഷം പൂർത്തിയക്കിയതിൻ്റെ ആഘോഷത്തിൻ്റെ ഭാഗമായിട്ടായിരുന്നു മത്സരം.

കുട്ടികൾക്കായി പ്രസംഗം, ചിത്രരചനാ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്കും ഹയർസെക്കൻഡറി വിഭാഗം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർക്കും കോർപ്പറേഷൻ കത്ത് നൽകിയിരുന്നു. വിദ്യാഭ്യാസ-കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയനാണ് കത്ത് നൽകിയത്.

സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് എൽ‌പി-യുപി ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായിരുന്നു മത്സരം. അക്കാദമിക പ്രവർത്തനങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതി വേണ്ടതാണ്. സ്കൂൾ തലത്തിൽ മത്സരിച്ച് വിജയിക്കുന്നവർക്ക് കോർപ്പറേഷൻ തലത്തിൽ മത്സരം സംഘടിപ്പിക്കും.

Content Highlights: Thiruvananthapuram Corporation organized special competitions in schools for students., Events mark Narendra Modi completing 25 years in the Prime Minister and Chief Minister offices., Competitions include speech and drawing for LP, UP, High School, and Higher Secondary students., Letter issued by Education and Sports Standing Committee Chairman Chembazhanthi Udayan.