ഫോണില്‍ യുവതിയെ ശല്യംചെയ്ത സി.പി.എം. ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തലശ്ശേരി: വായ്പയെടുക്കാനെത്തിയ പാര്‍ട്ടിയംഗമായ യുവതിയോട് അപമര്യാദയായി പെരുമാറിയ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും പിണറായി ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയുമായ യുവാവിന് സസ്‌പെന്‍ഷന്‍. അണ്ടലൂര്‍ കിഴക്ക് ബ്രാഞ്ച് സെക്രട്ടറി നിഖില്‍ നാരങ്ങോളിയെയാണ് ചുമതലയില്‍നിന്ന് മാറ്റിയത്.

ഏതാനും ദിവസം മുന്‍പാണ് ലോണിനായി യുവതി ബാങ്കിലെത്തിയത്. യുവതിയില്‍നിന്ന് ഫോണ്‍നമ്പറും ആവശ്യമായ വിവരങ്ങളും ശേഖരിച്ചത് നിഖിലാണ്. രാത്രി ലോണ്‍ സംബന്ധിച്ച വസ്തുതാ വിശകലനത്തിനെന്ന് പറഞ്ഞ് യുവതിയെ ഫോണില്‍ ബന്ധപ്പെട്ടു. അശ്ലീലച്ചുവയുള്ള സന്ദേശങ്ങളും ഫോണ്‍വിളിയുമായതോടെ യുവതി പരാതിയുമായി പാര്‍ട്ടിയെ സമീപിച്ചു. തുടര്‍ന്നാണ് നടപടി. യുവതിയുടെ പരാതിയെത്തുടര്‍ന്ന് നിഖിലിനെ സ്ഥാപനത്തില്‍നിന്ന് പുറത്താക്കിയതായി സൊസൈറ്റി പ്രസിഡന്റ് പി.ബാലന്‍ പറഞ്ഞു.

Content Highlights: