പത്താംതരം തുല്യതാ പരീക്ഷ 16 മുതല്‍

പ്രതീകാത്മക ചിത്രം | ഫോട്ടോ: pics4news
പ്രതീകാത്മക ചിത്രം | ഫോട്ടോ: pics4news

തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷകള്‍ അടുത്ത തിങ്കളാഴ്ച തുടങ്ങും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്ന  പരീക്ഷകളാണ് നടത്തുന്നത്.

സംസ്ഥാനത്താകെ 10,316 പേര്‍ പരീക്ഷയെഴുതും. ഇതില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ 8 പേരും, 5247 സ്ത്രീകളും, 5061 പുരുഷന്‍മാരും ഉള്‍പ്പെടും. പരീക്ഷ ഭവനാണ് പരീക്ഷയുടെ നടത്തിപ്പ്  ചുമതല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താന്‍ 199 സെന്ററുകളാണ് പരീക്ഷാ ഭവന്‍ സജ്ജമാക്കിയിട്ടുള്ളത്. ഉച്ചയ്ക്ക് 1.40 മുതലാണ് പരീക്ഷ. സെപ്തംബര്‍ 1 ന് പരീക്ഷ സമാപിക്കും.

കന്നഡ ഭാഷയില്‍ പരീക്ഷ എഴുതാന്‍ 176 പേരും തമിഴ് ഭാഷയില്‍ 26 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . എസ്.സി വിഭാഗത്തില്‍ നിന്ന് 1356 പേരും എസ്. ടി വിഭാഗത്തില്‍ നിന്ന് 194 പേരും ഭിന്നശേഷിക്കാരായ 46 പേരും പരീക്ഷയെഴുതുന്നുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുന്നത് മലപ്പുറം ജില്ലയിലാണ് . 987 സ്ത്രീകളും 1125 പുരുഷന്‍മാരുമടക്കം 2112 പേരാണ് മലപ്പുറത്ത് പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

content highlights: tenth level equivalency exam to commence on august 16

Content Highlights: