എയിംസ് കോഴിക്കോട്ട് വരുമെന്ന് ഞാൻ പറഞ്ഞിട്ടില്ല, പറയുകയുമില്ല- സുരേഷ് ഗോപി

കോഴിക്കോട്: എയിംസ് കോഴിക്കോട്ട് വരുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോഴിക്കോട്ട് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ കോഴിക്കോട് പറഞ്ഞിട്ടേയില്ല. കോഴിക്കോട് പറയുകയുമില്ല’ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. എന്താണ് പറയാത്തതിന് കാരണം എന്ന ചോദ്യത്തിന്- ‘അത് സിബിഐക്കാർ പറയും പിന്നീട്’, എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
കേരളത്തിൽ എയിംസ് വരുമെന്നും കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം വരാതെ വോട്ടുചോദിച്ച് വരില്ലെന്നും കഴിഞ്ഞമാസം സുരേഷ് ഗോപി പറഞ്ഞിരുന്നു. 2024-ലെ തിരഞ്ഞെടുപ്പിൽ താൻ എയിംസ് വാഗ്ദാനം ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: Union Minister Suresh Gopi denied making any statement that AIIMS will be established in Kozhikode., He stated he never promised AIIMS for Kozhikode during the previous elections., He previously mentioned he won't ask for votes based on AIIMS until an official central government announcement is made.