'നിലവാരത്തിൽ നീറ്റ്, ലീക്ക് ഇല്ലാത്ത പായ്ക്ക്'; ചോദ്യ പേപ്പർ ചോർച്ചയെ ട്രോളി സപ്ലൈകോ

കൊച്ചി: നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയെ ട്രോളി പരസ്യവുമായി സപ്ലൈകോ. 'നിലവാരത്തിൽ നീറ്റ്, ലീക്ക് ഇല്ലാത്ത പായ്ക്ക്' എന്ന കുറിപ്പോടെയാണ് പരസ്യം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ളത്. 'മികച്ച ഗുണനിലവാരത്തിനായി ഒന്നിച്ച് നിൽക്കാം. സപ്ലൈകോ ജനങ്ങൾക്ക് നൽകുന്നത് ഭക്ഷ്യസുരക്ഷയുടെയും വിശ്വാസത്തിന്റെയും ഉറപ്പാണെന്നും' സപ്ലൈകോ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയിൽ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഇത്തരമൊരു പരസ്യവുമായി സപ്ലൈകോയും രംഗത്തെത്തുന്നത്. സിജെപിയുടെ നേതൃത്വത്തിൽ രാജ്യ തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി യുവജനങ്ങളാണ് ഒഴുകിയെത്തുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
Content Highlights: Supplyco sparks controversy with a viral ad mocking the 2026 NEET exam paper leak. R