ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും: ഡി.ജി.പി
തിരുവനന്തപുരം: രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ നാളെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വരുന്നതുവരെ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു.
പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വരുന്ന മുറയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടിയതായി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു.
രാജ്യത്ത് ലോക്ക് ഡൗണുമായി ബന്ധപ്പെട്ടുള്ള നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നും ഹോട്ട്‌സ്‌പോട്ടുകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 20 വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ജനങ്ങളുടെയും ത്യാഗത്തിന്റെ ഫലമായി, കൊറോണ പ്രത്യാഘാതങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാനായെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ ത്യാഗം രാജ്യത്തെ രക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പലരും വീട്ടില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് അറിയാം. എല്ലാവരുടെയും പിന്തുണക്ക് നന്ദി. വൈറസിനെതിരെ രാജ്യത്ത് ശക്തമായ പോരാട്ടം തുടരുകയാണ്. കൊറോണ കേസുകള്‍ പെട്ടെന്നാണ് കൂടുന്നത്. ഇത്രയെങ്കിലും പിടിച്ചു നിര്‍ത്താനായാണ് ജനപിന്തുണ ഒന്നുകൊണ്ടു മാത്രമാണ് - പ്രധാനമന്ത്രി പറഞ്ഞു.
content highlight: strict restrictions will continue in the state says dgp loknath behra
Content Highlights: