ആഭരണങ്ങൾ കാണാനില്ലെന്ന റിപ്പോർട്ട്: പോലീസിനെതിരേ മുഖ്യമന്ത്രിയെ സമീപിക്കാൻ പദ്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള ആഭരണങ്ങൾ കാണാനില്ലെന്നത് ഉൾപ്പെടെയുള്ള കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് തയ്യാറാക്കിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ മുഖ്യമന്ത്രിയെ സമീപിക്കാൻ ക്ഷേത്രഭരണസമിതി.
പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര, ദേവസ്വം മന്ത്രിമാർക്കും ഭരണസമിതി കത്തുനൽകും. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ അന്വേഷണത്തിൽ പോലീസ് റിപ്പോർട്ട് തെറ്റാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് സമിതി നടപടിക്കൊരുങ്ങുന്നത്. തിങ്കളാഴ്ച പരാതി നൽകുമെന്ന് അധികൃതർ അറിയിച്ചു.
ക്ഷേത്ര സുരക്ഷാചുമതല സി.ഐ.എസ്.എഫിനെ ഏൽപ്പിക്കുന്നതിനുള്ള ശുപാർശ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നൽകാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. നിലവിൽ സുരക്ഷാചുമതല സംസ്ഥാന പോലീസിന്റെ പ്രത്യേക വിഭാഗത്തിനാണ്.
Content Highlights: Temple board to file complaint against police officials for inaccurate jewelry reports., Administrative inquiry confirms previous police findings were incorrect., Proposal initiated to transfer temple security from Kerala Police to CISF., Formal complaint to be submitted to the Chief Minister and Devaswom Minister.