മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ ഷിഗെല്ല ബാധയെത്തുടർന്ന് ഒരാൾ മരിച്ചു. കീഴാറ്റൂർ സ്വദേശിനിയായ സരോജിനി (59) ആണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരണം.

വയറിളക്കം ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന  സരോജിനിയുടെ മരണശേഷമുള്ള പരിശോധനാ ഫലം വന്നപ്പോഴാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.

Content Highlights: Confirmed Shigella death of a 59-year-old woman in Perinthalmanna., Patient was a resident of Kezhattur., Death occurred while undergoing treatment at Kozhikode Medical College., Diagnosis confirmed via post-mortem medical examination.