'പിണറായി അന്ന് ഏതെങ്കിലും വീട്ടിൽ പോയിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു'; വിമർശനവുമായി വനംമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ വിമർശനവുമായി വനംമന്ത്രി ഷിബു ബേബി ജോൺ. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയെ പ്രതിപക്ഷ നേതാവ് സന്ദർശിച്ചത് നല്ല കാര്യമാണെന്നും എന്നാൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഏതെങ്കിലും ഒരു വീട്ടിൽ അദ്ദേഹം പോയിരുന്നെങ്കിൽ ഇന്ന് ഈ ഗതി വരില്ലായിരുന്നുവെന്നും ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി. അന്ന് അദ്ദേഹത്തിന്റെ ജില്ലയിൽ മാത്രം 22 പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചതെന്നും മന്ത്രി പറഞ്ഞു.
കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയെ അദ്ദേഹം കാണാനെത്തിയത് നല്ല കാര്യമാണ്. എന്നാൽ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ജില്ലയിൽ മാത്രം 22 പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. അന്ന് ഏതെങ്കിലും സ്ഥലത്ത് അദ്ദേഹം പോയിരുന്നെങ്കിൽ കേരളത്തിന്റെ വനാതിർത്തി ഈ അവസ്ഥയിലെത്തില്ലായിരുന്നുവെന്നും വനംവകുപ്പ് മന്ത്രി പറഞ്ഞു. എല്ലാവരുടെയും കൂട്ടായ പരിശ്രമം കൊണ്ടുമാത്രമേ ഇതിന് പരിഹാരം കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Forest Minister Shibu Baby John slams Pinarayi Vijayan over past neglect of wild elephant attacks.