രാത്രി കര്‍ഫ്യൂ: കൊറോണ വൈറസ് സമൂഹം വിരണ്ടിരിക്കുന്നു; പരിഹാസവുമായി ഷിബു ബേബി ജോണ്‍

തിരുവനന്തപുരം; സര്‍ക്കാരിന്റേത് അശാസ്ത്രീയമായ കോവിഡ് പ്രതിരോധ മാര്‍ഗമെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. ഇപ്പോള്‍ സര്‍ക്കാരിന്റെ രാത്രികാല കര്‍ഫ്യൂവിന് പരിഹസിച്ച് മുന്‍ എം.എല്‍.എ ഷിബുബേബി ജോണ്‍ രംഗത്ത് എത്തിയിരിക്കുകയാണ്. നീണ്ട പരീക്ഷണങ്ങള്‍ക്ക് ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ കോവിഡ് ഭീഷണിക്ക് പരിഹാരം കണ്ടെത്തിയതായി അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഇന്ത്യാരാജ്യത്തെ 70 ശതമാനം കേസസുകളും കേരളത്തിലാണെങ്കിലും ഇനി മുതല്‍ ഭയപ്പെടേണ്ടതില്ലെന്ന് ശാസ്ത്രലോകം സൂചന നല്‍കുന്നതായി അദ്ദേഹം കുറിച്ചു. കോവിഡ് വൈറസ് പുറത്തിറങ്ങി സഞ്ചരിക്കുന്നത് രാത്രികാലങ്ങളിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.
വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് കോവിഡ് രാത്രികാലങ്ങളിലാണ് സഞ്ചരിക്കുന്നതെന്ന് പ്രധാനപ്പെട്ട കണ്ടെത്തല്‍ നടത്തിയതെന്നും പറഞ്ഞ അദ്ദേഹം പകല്‍ സമയങ്ങളില്‍ കോവിഡിനെ ഭയപ്പെടുന്നത് വെറുതെയാണെന്നും പരിഹസിച്ചു. രാത്രി ഉറങ്ങുന്നത് മുതല്‍ രാവിലെ ഉണരുന്നത് വരെ എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കാനും പറഞ്ഞ അദ്ദേഹം ജയ് രാത്രി കര്‍ഫ്യൂ എന്നും കുറിച്ചു.
Content Highlights: shibhu baby jhon aganist kerala government on night curfew
Content Highlights: