കുസാറ്റ് ഹോസ്റ്റലില്‍ എസ്.എഫ്.ഐ - കെ.എസ്.യു സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്കേറ്റു

കൊച്ചി: കുസാറ്റ് ഹോസ്റ്റലില്‍ എസ്.എഫ്.ഐ. കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ സംഘര്‍ഷത്തില്‍ നാലു കെ.എസ്.യു പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. ഇവരുടെ പരാതിയില്‍ 14 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ കളമശ്ശേരി പോലീസ് കേസെടുത്തു.
വെള്ളിയാഴ്ച കുസാറ്റില്‍ നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പിന്റെ തുടര്‍ച്ച എന്ന രീതിയിലാണ് കോളേജ് ഹോസ്റ്റലില്‍ വെച്ചും സംഘര്‍ഷമുണ്ടായത്. തിരഞ്ഞെടുപ്പില്‍ നിര്‍ണായക സ്ഥാനങ്ങളിലേക്കെല്ലാം എസ്.എഫ്.ഐ സ്ഥാനാര്‍ഥികളായിരുന്നു വിജയിച്ചത്. നിലവില്‍ സ്ഥിതി ശാന്തമാണ്.
ഇന്നലെ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ കെ.എസ്.യു - എം.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായിരുന്നു. മുന്നണിയായി പ്രവര്‍ത്തിച്ച തങ്ങളുടെ സ്ഥാനാര്‍ഥിക്കു കെ.എസ്.യു വോട്ടു ചെയ്തില്ലെന്നായിരുന്നു എം.എസ്.എഫിന്റെ ആരോപണം.
Content Highlights: SFI-KSU Clash at CUSAT Hostel; Four KSU Workers were injured