ശബരിമല കുത്തകലേലം: രേഖകൾ ചോർന്നു, ടെൻഡറും ഇ-ലേലവും റദ്ദാക്കി; ദേവസ്വം വിജിലൻസ് അന്വേഷിക്കും

തിരുവനന്തപുരം: ശബരിമല തീർത്ഥാടനകാലത്ത് കടകൾ നടത്താനുള്ള ടെൻഡറും 28-ന് നിശ്ചയിച്ചിരുന്ന ഇ-ലേലവും ദേവസ്വം ബോർഡ് റദ്ദാക്കി. ടെൻഡർ നടപടികൾ പുരോഗമിക്കുന്നതിനിടെ രേഖകളുടെ രഹസ്യസ്വഭാവം നഷ്ടമായെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. 110 കടകൾക്കായി വീണ്ടും ടെൻഡർ വിളിക്കും.
ഓരോ കടയ്ക്കുമായി ടെൻഡറിൽ പങ്കെടുത്തവരുടെ പേരുവിവരങ്ങളാണ് പുറത്തായത്. ഈ സാഹചര്യത്തിൽ ഇ-ലേലം നടത്തിയാൽ ഫലപ്രദമാകില്ലെന്ന് വിലയിരുത്തിയാണ് ടെൻഡറും ലേലവും റദ്ദാക്കിയത്.
Also Read: നിലയ്ക്കൽ വലിയ ഹബ്ബാകും, വിമാനത്താവളത്തിലെ പോലെ പാർക്കിങ്, 6000 പേർക്കുള്ള വിശ്രമകേന്ദ്രം
രേഖകളുടെ രഹസ്യസ്വഭാവം നഷ്ടമായതിനെക്കുറിച്ച് ദേവസ്വം വിജിലൻസ് എസ്.പി. അന്വേഷിക്കും. കുറ്റക്കാർക്കെതിരേ കർശനനടപടിയെടുക്കുമെന്നും ബോർഡ് അറിയിച്ചു.
Content Highlights: Travancore Devaswom Board cancelled Sabarimala shop tenders and the scheduled e-auction after confidential bidder details leaked. A fresh tender process will be initiated for 110 shops, while Devaswom Vigilance probes the breach.