ചോറൂണ് ചടങ്ങിനിടെ മേല്‍ക്കൂര ഇടിഞ്ഞുവീണു; കുഞ്ഞിന്റെ അമ്മയ്ക്ക് പരിക്ക്, കേസെടുത്തു

ആലപ്പുഴ: ആലപ്പുഴ വലിയ കലവൂരില്‍ കുഞ്ഞിന്റെ ചോറൂണ് ചടങ്ങിനിടെ ആനകൊട്ടിലിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണു. അപകടത്തില്‍ കുഞ്ഞിന്റെ അമ്മ കലവൂര്‍ സ്വദേശി ആര്യയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ചുറ്റിക്കാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
ആര്യയ്ക്ക് ഒപ്പമുണ്ടായിരുന്ന അഞ്ച് മാസം പ്രായമായ കുഞ്ഞ് സുരക്ഷിതയാണ്. കുഞ്ഞിന്റെ സഹോദരന്റെ തലയിലും മേല്‍ക്കൂര വീണ് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Content Highlights: roof collapsed during the choroon ceremony, child's mother was injured