കണ്ണൂർ കളക്ടർക്കൊപ്പം വേദിപങ്കിടാനില്ല; പരിപാടികൾ മാറ്റി റവന്യൂ മന്ത്രി

കണ്ണൂര്‍: എഡിഎ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കളക്ടര്‍ക്കെതിരേയുള്ള അതൃപ്തി മാറാതെ റവന്യൂ മന്ത്രി കെ രാജന്‍. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയനൊപ്പം വേദി പങ്കിടാനില്ലെന്ന് മന്ത്രി അറിയിച്ചതായാണ് സൂചനകള്‍. കണ്ണൂരില്‍ നാളെ നടക്കേണ്ട റവന്യൂ വകുപ്പിന്റെ മൂന്ന് പരിപാടികള്‍ മാറ്റിവെച്ചു.
ഇരിട്ടിയിലേയും കൂത്തുപറമ്പിലേയും പട്ടയമേളകളും ചിറക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവുമാണ് മാറ്റിയത്. എന്നാല്‍ കളക്ടര്‍ പങ്കെടുക്കാത്ത മുണ്ടേരി സ്‌കൂളിലെ ഡിജിറ്റലൈസ് പ്രഖ്യാപനത്തില്‍ മന്ത്രി എത്തും.
നവീന്‍ ബാബു മികച്ച ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തെ കുറിച്ച് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും വകുപ്പ് മന്ത്രിയായ കെ രാജന്‍ നേരത്തെ പ്രതികരിച്ചിരുന്നു. വിഷയത്തില്‍ കളക്ടര്‍ക്കെതിരേ ആരെങ്കിലും പരാതി നല്‍കിയാല്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. നാളെ കളക്ടര്‍ കൂടി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് റവന്യൂ മന്ത്രി മാറി നില്‍ക്കുന്നത് അഭ്യൂഹങ്ങള്‍ക്കും വഴിതുറന്നിരിക്കുകയാണ്. അതേസമയം അതേസമയം ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ മന്ത്രിയുടെ ഓഫീസ് നിഷേധിച്ചു.
Content Highlights: Revenue Minister K Rajan Skips Event With Kannur Collector