'പ്രണയമെന്ന വാക്ക് ചാറ്റിങ്ങെന്നും ചീറ്റിങ്ങെന്നുമൊക്കെയായി മാറി' കോളേജ് മാഗസിനിൽ രാഹുൽ അന്ന് എഴുതി

കോഴിക്കോട്: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിന് പിന്നാലെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, വിദ്യാര്‍ഥിയായിരുന്ന കാലത്ത് കോളേജ് മാഗസിനില്‍ എഴുതിയ ലേഖനം കുത്തിപ്പൊക്കി സാമൂഹികമാധ്യമങ്ങള്‍. അക്കാലത്ത് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായിരുന്നു രാഹുല്‍.
ഇന്ന് പ്രണയമെന്ന വാക്ക് ഡേറ്റിങ് എന്നും ചാറ്റിങ് എന്നും ചീറ്റിങ് എന്നുമൊക്കെയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നെന്നും പ്രണയം പലപ്പോഴും അതിരുകള്‍വിട്ട്, മാംസക്കൊതിയന്മാരുടെ കാമവെറികള്‍ക്കും കാമറക്കണ്ണുകള്‍ക്കും കീഴടങ്ങിയിരിക്കുന്നെന്നും വിമര്‍ശിക്കുന്ന ലേഖനത്തിന്റെ തലക്കെട്ട് നഷ്ടസ്വപ്‌നങ്ങള്‍ എന്നാണ്. 2009-10 കാലത്ത് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ കെഎസ് യു യൂണിയന്‍ പുറത്തിറക്കിയ ഈ മാഗസിന്റെ പേര്- ഒരു പേരിലെന്തിരിക്കുന്നു എന്നാണ്.
ഇന്ന് പ്രണയമെന്ന വാക്ക് ഡേറ്റിങ് എന്നും ചാറ്റിങ് എന്നും ചീറ്റിങ്ങെന്നിമൊക്കെയായി രൂപന്തരം പ്രാപിച്ചിരിക്കുന്നു. പ്രണയം പലപ്പോഴും അതിരുകള്‍വിട്ട്, മാംസക്കൊതിയന്മാരുടെ കാമവെറികള്‍ക്കും കാമറക്കണ്ണുകള്‍ക്കും കീഴടങ്ങിയിരിക്കുന്നു. വസ്ത്രം മാറുന്നതുപോലെ പ്രണയം മാറുന്നത് കാമ്പസിന്റെ പുതിയ ട്രെന്‍ഡാണ്, ലേഖനത്തില്‍ രാഹുല്‍ പറയുന്നു. ഒരു മൊബൈലില്‍നിന്ന് ഒരുപാട് കാമുകന്മാരെയും കാമുകിമാരെയും സമ്പാദിച്ച് രസിക്കുകയാണ് പലരും. മിസ്ഡ് കോളില്‍നിന്ന് വിരിയുന്ന പ്രണയങ്ങള്‍ പരിധിക്ക് പുറത്താകുമ്പോള്‍ താനേ കട്ടാകുന്നതും ഇന്ന് പതിവ് കാഴ്കളാണെന്നും ലേഖനത്തിലുണ്ട്.
വിജനമായ കാമ്പസിന്റെ ഏകാന്തതയിലെന്നപോലെ വിജനമായ മനസ്സുമായി ലക്ഷ്യങ്ങളില്ലാതെ ഞാന്‍ യാത്ര തുടരുകയാണ്, എന്നാണ് ലേഖനം അവസാനിക്കുന്ന്.
പേരുപറഞ്ഞും അല്ലാതെയും സ്ത്രീകളും ട്രാന്‍സ്‌വുമണും രാഹുലിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. മാത്രമല്ല, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന വോയ്‌സ് ക്ലിപ്പുകളും പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
Content Highlights: rahul mamkoottathil artcle in college magazine