രാഹുൽ മാങ്കൂട്ടത്തിലിൻ്റെ MLA ഓഫീസ് തുറന്നു; പ്രവർത്തനം സാധാരണ നിലയിലെന്ന് ജീവനക്കാർ

രാഹുൽ മാങ്കൂട്ടത്തിൽ | Photo: Screengrab/ Mathrubhumi News
രാഹുൽ മാങ്കൂട്ടത്തിൽ | Photo: Screengrab/ Mathrubhumi News

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മണപ്പുള്ളിക്കാവിലെ ഓഫീസ് തുറന്നു. ഓഫീസ് പ്രവർത്തനം സാധാരണ നിലയിലാണെന്ന് ജീവനക്കാർ പറയുന്നു. സാധരണ അടച്ചുപോകുന്നതുപോലെയാണ് ഓഫീസ് കഴിഞ്ഞ ദിവസവും അടച്ചതെന്നും എന്നത്തെയും പോലെയാണ് വെള്ളിയാഴ്ച രാവിലെയും ഓഫീസ് തുറന്നതെന്നും ജീവനക്കാർ പറയുന്നു.

രാഹുൽ എവിടെയാണെന്ന് അറിയില്ലെന്നും ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും ജീവനക്കാർ പറഞ്ഞു.

എംഎൽഎയ്ക്കെതിരേ യുവതി മുഖ്യമന്ത്രിയുടെ മുമ്പിലെത്തി പീഡന പരാതി നൽകിയതിന് പിന്നാലെ രാഹുലിനെ ബന്ധപ്പെടനായിരുന്നില്ല.എംഎൽഎ ഓഫീസ് പൂട്ടിയതായും ആരോപണം ഉയർന്നിരുന്നു. ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തർ എംഎൽഎ ഓഫീസിന് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ചയും പ്രതിഷേധത്തിന് സാധ്യതയുണ്ട്.

Content Highlights: Rahul Mamkootathil`s MLA office in Palakkad is now open. Staff confirm normal operations despite recent allegations. Learn more.