പുതുപ്പാടിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്ക്

#ന്യൂസ് ഡെസ്ക്
അപകടദൃശ്യം
അപകടദൃശ്യം

പുതുപ്പാടി: കോഴിക്കോട് പുതുപ്പാടി ഒടുങ്ങാക്കാട് മഖാമിന് മുന്നിൽ ദേശീയ പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ദേശീയ പാതയിലൂടെ വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ബൈക്കിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ആറേമുക്കാലോടെയാണ് അപകടമുണ്ടായത്. അപകടത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്തിരുന്ന നാലുപേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരിൽ ബൈക്ക് യാത്രക്കാരിയായ ബത്തേരി സ്വദേശിനി ബൃന്ദ (19)യുടെ പരിക്ക് സാരമുള്ളതാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlights: Accident occurred on Monday at 6:45 PM in Puthuppadi, Kozhikode., Car lost control and collided with a bike and a scooter., Four individuals sustained injuries, including 19-year-old Brinda., CCTV footage of the incident has been released for public viewing., All injured victims have been hospitalized for treatment.