പുതുക്കാട് പാചകവാതക പൈപ്പ് ലൈനിൽ ചോർച്ച: അപകടം ഒഴിവാക്കാൻ അഗ്നിരക്ഷാസേനയുടെ തീവ്രശ്രമം

#സ്വന്തം ലേഖിക
കൊച്ചി -സേലം എൽ.പി.ജി. പൈപ്പ്ലൈനിലുണ്ടായ ചോർച്ച
കൊച്ചി -സേലം എൽ.പി.ജി. പൈപ്പ്ലൈനിലുണ്ടായ ചോർച്ച

തൃശ്ശൂർ: പുതുക്കാട് മണലിപ്പാലത്തിന് സമീപം കടന്നുപോകുന്ന കൊച്ചി-സേലം എൽ.പി.ജി. പൈപ്പ്ലൈനിൽ വാതകച്ചോർച്ച. പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ പുതുക്കാട് അഗ്നിരക്ഷാസേന വാതകം പടർന്ന് ഉണ്ടായേക്കാവുന്ന അപകടം ഒഴിവാക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു വരുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാനായി സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

Content Highlights: Emergency response underway after an LPG pipeline leak in Puthukkad, Thrissur. Read how the Fire Force and technical teams are working to ensure public safety.