സീബ്രാലൈൻ മുറിച്ചുകടക്കുമ്പോൾ ബസ് ഇടിച്ചുതെറിപ്പിച്ചു; സ്കൂൾ വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു

#സ്വന്തം ലേഖിക
അപകടത്തിന്റെ സിസിടിവി ദൃശ്യത്തിൽ നിന്ന്
അപകടത്തിന്റെ സിസിടിവി ദൃശ്യത്തിൽ നിന്ന്

കോഴിക്കോട്: ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടന്ന സ്കൂൾ വിദ്യാർഥിനിയെ സ്വകാര്യ ബസ്സ് ഇടിച്ച് തെറിപ്പിച്ചു.  ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്രാ ലൈനിൽ വെച്ചാണ് കൊളത്തറ സ്വദേശിനിയായ ഫാത്തിമ റിനയെ അമിത വേഗതയിൽ വന്ന ബസ്സ് ഇടിച്ചുതെറിപ്പിച്ചത്. പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.

വെള്ളിയാഴ്ച ആയിരുന്നു സംഭവം. സീബ്രാ ലൈനിലൂടെയുള്ള ബസുകളുടെ മരണപ്പാച്ചിലിൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നാണ് വിവരം. അപകടത്തിൽനിന്ന് രക്ഷപ്പെട്ട വിദ്യാർഥിനിയുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും.


 

Content Highlights: private bus hit schoolgirl crossing road through zebra line