കണ്ണൂര്‍,കോഴിക്കോട് ജില്ലകളില്‍ പലയിടത്തും വൈദ്യുതി മുടങ്ങി; വൈകാതെ പുനഃസ്ഥാപിച്ചേക്കും

പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

കോഴിക്കോട്: കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ബുധനാഴ്ച രാത്രി പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. അരീക്കോട് സബ്‌സ്‌റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന ഇന്റര്‍സ്‌റ്റേറ്റ് ഗ്രിഡ് തകരാറിലായതിനെ തുടര്‍ന്നാണ് വൈദ്യുതി മുടങ്ങിയത്. പലയിടത്തും ഇപ്പോഴും വൈദ്യുതി പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.

അതേസമയം വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഒട്ടുമിക്കയിടങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും ബാക്കിയുള്ള ഇടങ്ങളില്‍ ഘട്ടം ഘട്ടമായി വൈദ്യുതി പുനഃസ്ഥാപിക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി
 

Content Highlights: power cut kannur kozhikkode districts kseb