അനുനയ ശ്രമത്തിനിടെ അഗ്നിരക്ഷാ സേനയ്ക്ക് മുമ്പില്‍ സ്വയം തീകൊളുത്തി യുവാവ്

Photo: Screengrab
Photo: Screengrab

തിരുവനന്തപുരം : പൂജപ്പുര ജംഗ്ഷനില്‍ കന്നാസില്‍ പെട്രോളുമായി എത്തിയ യുവാവ് തലയിലൂടെ പെട്രോള്‍  ഒഴിച്ച് തീ കൊളുത്തി.  പെട്രോളുമായി നടന്നു പോകുന്നത് കണ്ട് വഴിയാത്രക്കാരന്‍ പോലീസിലെയും അഗ്‌നിരക്ഷാ സേനയെയും അറിയിച്ചിരുന്നു.

അവര്‍ എത്തി ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ തലയിലൂടെ പെട്രോള്‍ ഒഴിച്ചിരുന്നു. തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് കത്തിച്ചു. ചൊവ്വാഴ്ച വൈകീട്ട് 7.15 ഒടെയാണു സംഭവം.

Content Highlights: Man Sets Himself on Fire in poojappura