‘എം.എൽ.എ.മാരിൽനിന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണം’; കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായി പി.ജെ. ജോസഫ്

#സ്വന്തം ലേഖകൻ
പി.ജെ. ജോസഫ് | ഫോട്ടോ: മാതൃഭൂമി
പി.ജെ. ജോസഫ് | ഫോട്ടോ: മാതൃഭൂമി

തൊടുപുഴ: നിലവിൽ എം.എൽ.എ. സ്ഥാനത്തേക്ക് വിജയിച്ചവരിൽനിന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായി കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. എന്നാൽ, ആരുടേയും പേര് ജോസഫ് വിഭാഗം നിർദേശിച്ചിട്ടില്ലെന്നാണ് വ്യക്തമാവുന്നത്. ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നാൽ വിജയിക്കുമെന്ന ഉറപ്പില്ലെന്നും കോൺഗ്രസ് നേതൃത്വത്തെ ജോസഫ് വിഭാഗം അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കണം എന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ വലിയ പ്രതിസന്ധി നിലനിൽക്കുകയാണ്. ഫലം വന്ന് പത്ത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനാകാത്തത് യുഡിഎഫിലെ ഘകടകക്ഷികളിലും വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇതിനിടെയാണ് ജോസഫ് വിഭാഗത്തിന്റെ പ്രതികരണം.

ലീഗ് നേതാക്കളും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ആർഎസ് പി നേതാക്കളും പരസ്യവിമർശനവുമായി രംഗത്തെത്തിയിരുന്നു. തീരുമാനം വൈകുന്നത് തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്തിയെന്നും അണികൾക്കെല്ലാം വലിയ നിരാശയുണ്ടെന്നും തീരുമാനം ഉടൻ ഉണ്ടാകണമെന്നും ഇവർ ആവശ്യമുന്നയിച്ചു. ബെന്നി ബഹനാൻ അടക്കമുള്ള നേതാക്കളെ പ്രവർത്തകർ തടഞ്ഞുവെച്ച് ചോദ്യംചെയ്യുന്നതിലേക്കുവരെ കാര്യങ്ങളെത്തിയിരുന്നു.

Content Highlights: P.J. Joseph demands CM selection from currently elected MLAs., Joseph faction expresses concern over potential by-election risks., UDF alliance partners are frustrated by the ten-day delay in leadership selection., Internal dissatisfaction within UDF has led to public protests and worker unrest.