കുറ്റിക്കാട് വെട്ടിതെളിക്കുന്നതിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം, തൊഴിലാളി മരിച്ചു

ചന്ദ്രൻ
ചന്ദ്രൻ

പെരുവെമ്പ്: കുറ്റിക്കാട് വെട്ടിതെളിക്കുന്നതിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. പെരുവെമ്പ് വാഴക്കോട്ടില്‍ ചന്ദ്രന്‍ (52) ആണ് മരിച്ചത്. കൊടുവായൂര്‍ കൈലാസ് നഗറിലെ പറമ്പില്‍ പണിയെടുക്കുന്നതിനിടെ ശനിയാഴ്ച 12.30-ഓടെയാണ് ചന്ദ്രന് തേനീച്ചക്കുത്തേറ്റത്. 

ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുതുനഗരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 

Content Highlights: Worker Dies After Bee Sting While Clearing Land