വകുപ്പുകളിലും മാറ്റം; ദേവസ്വം വാസവന്, പാർലമെന്ററികാര്യം എംബി രാജേഷിന്

വി.എൻ വാസവൻ, എം.ബി രാജേഷ്
വി.എൻ വാസവൻ, എം.ബി രാജേഷ്

തിരുവനന്തപുരം: ചേലക്കര എം.എൽ.എയും മന്ത്രിയുമായിരുന്ന കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ പകരം മാനന്തവാടി എം.എല്‍.എ. ഒ.ആര്‍. കേളു മന്ത്രിയാകും. പട്ടികജാതി/പട്ടികവർ​ഗ വകുപ്പായിരിക്കും കേളുവിന് ലഭിക്കുക. അതേസമയം, രാധാകൃഷ്ണൻ കൈകാര്യം ചെയ്ത പാർലമെന്ററികാര്യം എം.ബി. രാജേഷും, ദേവസ്വം വകുപ്പ് വി.എൻ. വാസവനുമാകും ഇനി കൈകാര്യം ചെയ്യുക

ലോക്സഭാ തിരഞ്ഞെടുപ്പിൽ 20,111 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ. രാധാകൃഷ്ണൻ വിജയിച്ചത്. 2019-ൽ യു.ഡി.എഫിലെ രമ്യാഹരിദാസ് വൻ ഭൂരിപക്ഷത്തിന് വിജയിച്ച് മണ്ഡലമാണ് ഇക്കുറി രാധാകൃഷ്ണൻ പിടിച്ചെടുത്തത്. 

Content Highlights: Parliamentary Affairs M.B. Rajesh, Devaswom for V.N. Vasavan