തിരുവനന്തപുരത്ത് ഇലക്ട്രിക്ക് ബസ് നിയന്ത്രണം വിട്ട് ലോട്ടറിക്കടയിൽ ഇടിച്ചു കയറി

നേമം: പാപ്പനംകോട് ഡിപ്പോയിൽ നിന്ന് പുറത്തേയ്ക്കിറങ്ങുന്നതിനിടെ നിയന്ത്രണംവിട്ട ഇലക്ട്രിക്ക് ബസ് റോഡരികിലെ ലോട്ടറിക്കടയിൽ ഇടിച്ചുകയറി അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. ലോട്ടറി കച്ചവടക്കാരൻ സുദർശനൻ, ബസ് ഡ്രൈവർ ശാന്തിലാൽ എന്നിവർക്കാണ് പരിക്കേറ്റത്.
കരമന-കളിയിക്കാവിള പാതയിൽ പാപ്പനംകോട് ജങ്ഷനിൽ ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. നടപ്പാതയുടെ ഇരുമ്പ് തൂണുകളും കൈവരികളും ഇടിച്ചുതകർത്താണ് ബസ് ലോട്ടറിക്കടയിലേയ്ക്ക് പാഞ്ഞുകയറിയത്.
അപകടം നടന്ന സ്ഥലത്തിനരികിൽ പത്രം വിറ്റുകൊണ്ടിരുന്ന ഭിന്നശേഷിക്കാരനായ ഉദയൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പത്രം വാങ്ങാനെത്തിയ ഒരാളുടെ സ്കൂട്ടറും ബസിനടിയിലായി. ലോട്ടറിക്കടയുടെ മുൻവശവും ബസിന്റെ മുൻവശവും
പൂർണ്ണമായും തകർന്നു.
Content Highlights: Electric bus lost control exiting Pappanamcode depot, Two individuals, including the lottery seller and driver, sustained injuries, Infrastructure damage reported to the lottery shop and roadside railings, Miraculous escape for a nearby newspaper vendor, Scooter destroyed in the incident